കോഴിക്കോട്: മലബാർ ഡവലപ്‌മെന്റ് ഫോറം ( എം.ഡി.എഫ് )പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.എം.ബഷീറിനെ പുറത്താക്കിയതായി ഭാരവാഹിക‍ൾ അറിയിച്ചു. എസ്.എ.അബൂബക്ക‍റിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. കെ.എം. ബഷീർ സ്വജനപക്ഷപാതവും അഴിമതിയും കാണിച്ചതിന്റെ പേരിലാണ് പുറത്താക്കൽ. എം.പി വീരേന്ദ്രകുമാർ അന്തരിച്ച സമയത്ത് ബഷീർ അപവാദ പ്രചാരണങ്ങൾ നടത്തി. പണപ്പിരിവിന്റെ കൃത്യമായ കണക്കുക‍ൾ നൽകിയില്ല,​ സ്വന്തം വീടിന്റെ പേരിൽ സമാനമായി സംഘടനകൾ രജിസ്റ്റർ ചെയ്തു. തുടങ്ങിയ ആരോപണങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു. എസ്.എ.അബൂബക്കർ,​ ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ട്രഷറർ വി.പി.സന്തോഷ് കുമാർ, ഒ.കെ.മൻസൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.