കോഴിക്കോട്: പാലക്കാട് പെരുങ്ങോട്ടു കുറിശ്ശിയിൽ പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാമത് അവയവമാറ്റ ശസ്ത്രക്രിയ ഇന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ നടക്കും. 39, 22 വയസ് പ്രായമുള്ള നിർധനരായ രണ്ടു പേർക്കാണ് ഇത്തവണ സഹായം നൽകുന്നത്. ബക്കറ്റ് പിരിവിലൂടെയാണ് പണം സ്വരൂപിച്ചത്. ചെയർമാൻ ഇ.ബി രമേഷ്, ശങ്കുണ്ണി കോങ്ങാട്, രാധാകൃഷ്ണൻ തോട്ടത്തിൽ, ശരണ്യ, സംഗീത തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.