കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ നാളെ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നിരാഹാരമനുഷ്ഠിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പി.എസ്.സി നിയമന വിഷയത്തിൽ സർക്കാർ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നത്. വിവിധ വകുപ്പുകളിലെ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാതെ നാമമാത്രമായ നിയമനങ്ങൾ നടത്തുകയാണ്. ഏഴ് ബറ്റാലിയനുകളിലേക്ക് നിലവിലുള്ള സിവിൽ പൊലീസ് ഓഫീസർ ലിസ്റ്റ് ഈ മാസം 30ന് അവസാനിക്കുകയാണ്. എസ്.എഫ്.എെ നേതാക്കളുടെ കോപ്പിയടി വിവാദം, പ്രളയം, നിപ്പ തുടങ്ങിയ കാരണങ്ങളാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പകുതി പേർക്ക് പോലും നിയമന ശുപാർശ ലഭിച്ചിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു. യുവമോർച്ച സംസ്ഥാന ട്രഷറർ കെ.അനൂപ്, സംസ്ഥാന മഹിളാ കോ ഓഡിനേറ്റർ അഡ്വ.എൻ.പി.ശിഖ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ ഭാസ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.