kunnamangalam-news

കുന്ദമംഗലം: ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മർകസ് ഐ.സി.എഫ്, സഹറത്തുൽ ഖുർആൻ, എസ്.വൈ.എസ് യൂണിറ്റ് സാന്ത്വനം കമ്മിറ്റി എന്നിവ സംയുക്തമായി വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തി. രണ്ടര ലക്ഷത്തോളം രൂപ ചെലവിൽ വെയ്‌റ്റിംഗ് ഏരിയയിലേക്ക് റാമ്പ്, മുലയൂട്ടൽ കേന്ദ്രം, രോഗികൾക്കുള്ള ടോക്കൺ സിസ്റ്റം, സാമൂഹ്യഅകലം പാലിച്ച് ഇരിക്കുന്നതിനുള്ള വിശ്രമകേന്ദ്രം, വാട്ടർ പ്യൂരിഫെയർ എന്നിവയാണ് ഏർപ്പെടുത്തിയത്. സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി.ടി.എ.റഹീം എം.എൽ.എ നിർവഹിച്ചു. വിശ്രമ പന്തൽ എസ്.വൈ.എസ് സാന്ത്വനം സംസ്ഥാന ചെയർമാൻ കെ.എ. നാസർ ചെറുവാടിയും മുലയൂട്ടൽ കേന്ദ്രം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുനിതയും ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലേക്കുള്ള സാനിറ്റൈസറും, സ്റ്റാൻഡും മെഡിക്കൽ ഓഫീസർ ഡോ. ഹസീന ഏറ്റുവാങ്ങി. സൈനുദ്ദീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ, വൈസ് പ്രസിഡന്റ് കെ.പി. കോയ, ടി.കെ. ഹിതേഷ് കുമാർ, അസ് ബിജ, ആസിഫ, ഷംസുദ്ധീൻ പെരുവയൽ, എം. ബാബുമോൻ, ടി.കെ. സീനത്ത്, എം.എം. സുധീഷ് കുമാർ, ബഷീർ പടാളിയിൽ, പി. പവിത്രൻ, സുനിത, ദീപ, സി.പി. സുരേഷ് ബാബു, പി.കെ. അബൂബക്കർ, കെ. ജബ്ബാർ എന്നിവർ പ്രസംഗിച്ചു.