കോഴിക്കോട്: യോഗാ ദിനത്തോടനുബന്ധിച്ച് പതഞ്ജലി യുവ ഭാരതിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലെയും 60 കേന്ദ്രങ്ങളിൽ യോഗാ ദിനാചരണം നടത്തി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ഗുരു ബാബാ രാം ദേവിന്റെ ശിഷ്യനും പതഞ്ജലി യുവ ഭാരതിന്റെ സംസ്ഥാന അദ്ധ്യക്ഷനുമായ വിമൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഭാരത് സ്വാഭിമാൻ ട്രസ്റ്റ് പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ രാജേഷ് ശർമ്മ,യുവ ഭാരത് ജില്ല അദ്ധ്യക്ഷൻ ധനീഷ് യശോധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉണ്ണി, അനിൽ, ബി.ജെ.പി പെരിങ്ങനാട് പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.