കുറ്റ്യാടി: പ്രവാസി സമൂഹത്തോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന വഞ്ചനയ്ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ നിൽപ്പ് സമരം നരിപ്പറ്റ ശാഖയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി.എം തങ്ങൾ ഉദ്ഘാടനം ചെയ്തു. പറച്ചലിൽ അമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അജ്മൽ നരിപ്പറ്റ, നൗഷാദ് ഒന്തമ്മൽ, ഉബൈദ് ചെവിട്ടുപാറ, കുഞ്ഞബ്ദുള്ള പാറേമ്മൽ, സയ്യിദ് മർസൂഖ് , ഇസ്മായിൽ പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു. കുഞ്ഞബ്ദുള്ള ഹാജി സ്വാഗതവും എം.പി.റഹീസ് നന്ദിയും പറഞ്ഞു .