കുറ്റ്യാടി: കുന്നുമ്മൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല ഞാറ്റുവേല ചന്തയും ഒരു കോടി വൃക്ഷ തൈ വിതരണവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക ചിറയിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സൗമ്യ ശേഖർ സ്വാഗതം ആശംസിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സീമ പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പി സജിത, റീന സുരേഷ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, എ.ഡി.സി അംഗങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. റീത്ത നന്ദി പറഞ്ഞു.