കോഴിക്കോട്: കൊവിഡ് ഭീതിയിൽ പ്രവാസികളെ അവഗണിക്കരുതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉമ്മർ അത്തോളി അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റ് അർഷദ് താനൂർ, സി.പി. സലിം പൂനൂർ, യൂത്ത് ജില്ലാ സെക്രട്ടറി ഷംസീർ സ്വലാഹി മുക്കം, സ്റ്റുഡന്റസ് ജില്ല പ്രസിഡന്റ് ജസീൽ മദനി കൊടിയത്തൂർ, വിസ്ഡം ജില്ലാ സെക്രട്ടറി വി.ടി. ബഷീർ, വൈസ് പ്രസിഡന്റ് റഷീദ് കുട്ടമ്പൂർ എന്നിവർ പ്രസംഗിച്ചു.