hott
കുറ്റ്യാടി പഞ്ചായത്ത് ജനകീയ ഹോട്ടൽ പ്രസിഡണ്ട് സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി പഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉച്ചയൂൺ 20 രൂപ നിരക്കിലും പാർസൽ 25 രൂപ നിരക്കിലും ലഭിക്കും. വൈസ് പ്രസിഡന്റ് കെ.സി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ നാണു, പഞ്ചായത്ത് സെക്രട്ടറി ഷാജി എം. സ്റ്റീഫൻ, ടി.കെ ദാമോദരൻ, വി.പി മൊയ്തു, ഏരത്ത് ബാലൻ, അസി. സെക്രട്ടറി ഒ. ബാബു, സി.ഡി.എസ് ചെയർപേഴ്സൻ കെ. ഗീത, ലിജിൽ എന്നിവർ സംസാരിച്ചു.