മേമുണ്ട: സംസ്ഥാന പൊലീസ് മേധാവിയുടെ ഇ-വിദ്യാരംഭം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവർ സംയുക്തമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകരായ രവി, ജിജീഷ് എന്നിവർ ടി.വി ഏറ്റുവാങ്ങി. അഡീഷണൽ എസ്.പി പ്രദീപ് കുമാർ, നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ, ജനമൈത്രി ഒാഫീസർമാരായ സത്യൻ, സന്തോഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ സജിത്ത് എന്നിവർ പങ്കെടുത്തു.