കൽപ്പറ്റ: ജില്ലയിൽ 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 15ന് ചെന്നൈയിൽ നിന്ന് കോഴിക്കോട് വഴി ജില്ലയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചുള്ളിയോട് സ്വദേശിയായ 31 കാരൻ, ജൂൺ അഞ്ചിന് കുവൈത്തിൽനിന്ന് കോഴിക്കോട് വഴി ജില്ലയിൽ എത്തിയ അമ്പലവയൽ സ്വദേശി 53കാരൻ, പതിനഞ്ചാം തീയതി അബുദാബിയിൽനിന്ന് കോഴിക്കോട് വഴി ജില്ലയിൽ എത്തിയ ചുള്ളിയോട് സ്വദേശി 53കാരൻ, 13ന് കുവൈത്തിൽ നിന്ന് കൊച്ചി വഴി എത്തിയ ചുള്ളിയോട് സ്വദേശി 24കാരൻ, ജൂൺ 19 ന് സൗദി അറേബ്യയിൽ നിന്ന് കൊച്ചി വഴി ജില്ലയിൽ എത്തിയ വെള്ളമുണ്ട സ്വദേശിയായ 29 കാരൻ എന്നിവർക്കാണ് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചത്.

ഒരാൾ ഒഴികെ നാലുപേർ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നിലവിൽ രോഗം സ്ഥിരീകരിച്ച് 27 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.

സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 4031 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് . ഇതിൽ ഫലം ലഭിച്ച 3355 ൽ 3330 നെഗറ്റീവാണ്.

ഇന്നലെ 246 പേർ കൂടി നിരീക്ഷണത്തിൽ

ജില്ലയിൽ ആകെ നിരീക്ഷണത്തിൽ 3530 പേർ

ഇന്നലെ 192 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 2777 ആളുകളുടെ സാമ്പിളുകൾ

2415 ഫലം ലഭിച്ചു, 2367 നെഗറ്റീവ്

ഫലം ലഭിക്കാൻ 357 സാമ്പിളുകൾ