പേരാമ്പ്ര: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാമർശം നടത്തിയ സിസ്റ്റർ ലിനിയുടെ ഭർത്താവ്‌ പുത്തൂർ സജീഷിനെതിരെ പ്രതിഷേധ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർ കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.എം മനുവിനെ മർദ്ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പിൽ(46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്ര കുന്നുമ്മൽ സൂരജ് (33) എന്നവരെയാണ് പെരുവണ്ണാമൂഴി പൊലീസ് ക കസ്റ്റഡിയിൽ എടുത്തത്. പൊലീസ് ആക്ട് 143, 149, 147, 353, 269, 294, 1 48, 323, 324, 332 എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.