കോഴിക്കോട്: കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന സ്റ്റുഡന്റ് മാർക്കറ്റും നോട്ട് ബുക്ക് വണ്ടിയും കോഴിക്കോട് മുതലക്കുളത്ത് എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് പോലും പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കൺസ്യൂമർ ഫെഡ് ഇവ ഒരുക്കിയത്. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു.