കടലുണ്ടി: കടലുണ്ടി തീവണ്ടി ദുരന്തത്തിന്റെ ഓർമ്മ പുതുക്കാൻ ഹെറിറ്റേജ് അനുസ്മരണ സമിതി ഒത്തുകൂടി. ദുരന്തത്തിന്റെ 19ാം വാർഷികത്തിൽ കടലുണ്ടി പുഴയോരത്തായിരുന്നു പരിപാടി. ഉദയൻ കാർക്കോളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.വി.മുഹമ്മദ്,

മുരളി മുണ്ടേങ്ങാട്ട്, അനിൽ മാരാത്ത്, തോലിയിൽ ദാമോദരൻ, ആസിഫ് കടൂർ, സച്ചിൽ പവിത്രൻ, പി.രാജേഷ് , സന്തോഷ് ഇടത്തൊടി എന്നിവർ പ്രസംഗിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദുരന്ത സ്മാരകം പണിയാനും രക്ഷാപ്രവർത്തനം നടത്തിയവരുടെയും സഹായിച്ചവരുടെയും കൂട്ടായ്മ വർഷത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.