ഫറോക്ക്: കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫറോക്ക് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷക സഭയും തുടങ്ങി. കൃഷിഭവൻ പരിസരത്തെ ചടങ്ങിൽ ഫറോക്ക് നഗരസഭാ ഉപാദ്ധ്യക്ഷൻ കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. കൃഷിക്കാരനായ ടി. സുധാകരന് വാഴക്കന്ന് നൽകിയായിരുന്നു ഉദ്ഘാടനം. കൃഷി ഓഫീസർ അഷ്ഹദ് അലി, കേര സമിതി ചെയർമാൻ വിജയകുമാർ പൂതേരി എന്നിവർ സംസാരിച്ചു. കൃഷിവകുപ്പിന്റെ പദ്ധതികളെ കുറിച്ച് കൃഷി അസിസ്റ്റന്റ് കെ. അശ്വതി ക്ലാസെടുത്തു.