കുന്ദമംഗലം: കനത്തമഴയിൽ പന്തീർപാടം പയമ്പ്ര റോഡിൽ പണ്ടാരക്കടവ് പാലത്തിനു സമീപം കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് ഒരാൾക്ക് പരിക്കേറ്റു. അന്യ സംസ്ഥാന തൊഴിലാളിയായ ഷഹാബ് റാമിനാണ് പരിക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിപ്പൊക്കിയ കോൺക്രീറ്റ് മതിലുകളാണ് ഇന്നലെ രാത്രി ഇടിഞ്ഞുവീണത്. താഴെയുള്ള ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ ഒരു ഭാഗവും തകർന്നു. സമീപത്തെ രണ്ട് വീടുകൾക്കും ഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ, വാർഡ് മെമ്പർ എം. ബാബുമോൻ, കോഴിക്കോട് തഹസിൽദാർ പ്രേംലാൽ, ഫയർ ഓഫീസർ ബാബുരാജ്, വില്ലേജ് അസിസ്റ്റന്റ് ഇ.രഞ്ജിത്ത്, കുന്ദമംഗലം എസ്.ഐ സാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു.