ബാലുശ്ശേരി: മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യാനെത്തിയ ബാലുശ്ശേരി ബസ് സ്റ്റാൻഡിലെ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ബി.ജെ.പി ആരോപിച്ചു. സ്ഥലത്ത് മുന്നൂറിലേറെ ആളുകൾ തടിച്ചുകൂടിയിരുന്നു. അഞ്ചാൾ മാത്രം സമരം ചെയ്യുമ്പോൾ അവർക്കെതിരെ കേസെടുക്കുന്ന പൊലീസ് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിന്റെ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി.ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ആവശ്യപ്പെട്ടു.