ബാലുശ്ശേരി: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച വയലട ക്വാറിയിൽ വീണ്ടും കരിങ്കൽ ഖനനം തുടങ്ങി. തിങ്കളാഴ്ച രാവിലെ പ്രതിഷേധവുമായെത്തിയ നാട്ടുകാർ ക്വാറി ഉപരോധിച്ചതോടെ പ്രവർത്തനം നിർത്തിവെച്ചു.
ക്വാറി വിരുദ്ധ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സമരം നടത്തിയത്.
പ്രശ്നപരിഹാരത്തിനായി പൊലീസ് ക്വാറി ഉടമകളെയും ആക്‌ഷൻ കൗൺസിൽ പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
സമരസമിതി നേതാക്കളായ കെ.പി. ദിലീപ്കുമാർ, കെ.റംല, കെ.പി.വിജയൻ,എൻ.പി. പത്മനാഭൻ, സി.ജെ.ജോർജ്, ടി.വി.പ്രജീഷ്, കെ.കെ.മോഹനൻ, ടി.കെ.സദാനന്ദൻ, ടി.എം.സബിത, ഉഷ തോരാട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.