കോഴിക്കോട്: യോഗ ദിനത്തിന്റെ ഭാഗമായി ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ഒരുക്കിയത് വേറിട്ട യോഗാഭ്യാസം. ചാലിയാറിന്റെ ജലപ്പരപ്പിൽ സ്റ്റാൻഡ് അപ്പ് പാഡിൽ ബോർഡിനു മുകളിൽ ശീർഷാസനം, വക്രാസനം, സൂര്യനമസ്‌കാരം തുടങ്ങി യോഗയിലെ വിവിധ ആസനങ്ങളുടെ പ്രദർശനമുണ്ടായിരുന്നു. ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സിലെ മുഖ്യപരിശീലകൻ പ്രസാദ് തുമ്പണിയാണ് യോഗാ പ്രദർശനം നടത്തിയത്.