കോഴിക്കോട്: അന്തരിച്ച മുൻ മേയർ യു.ടി.രാജന് ആദരവർപ്പിച്ച് കോർപ്പറേഷൻ കൗൺസിൽ യോഗം പിരിഞ്ഞു. നഗരസഭ ഓഫീസിന് ഉച്ചയ്ക്ക് ശേഷം അവധിയും നൽകി. ഇന്ന് രാവിലെ ടാഗോർ ഹാളിൽ ചേരുന്ന യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അജണ്ടകൾ പരിഗണിക്കും.