കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറും അഭിഭാഷകനും സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന യു.ടി.രാജന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

നരേന്ദ്രമോദിയുടെ ഭരണ നേട്ടങ്ങളിൽ ആകൃഷ്ടനായാണ് രാജൻ ബി.ജെ.പിയിൽ എത്തുന്നത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹത്തിന്റെ വിയോഗം കേരള ബി.ജെ.പിക്കും വ്യക്തിപരമായും ഏറെ ദുഃഖകരമാണ്. മേയറായും കൗൺസിലറായും പ്രവർത്തിച്ചിരുന്ന കാലത്ത് നഗര വികസനത്തിൽ മുഖ്യ പങ്കുവഹിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.