കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ മുഴുവൻ ക്ഷേത്രങ്ങളുടെയും വൈദ്യുതിചാർജ് ഒഴിവാക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഭക്തർക്ക് ദർശനത്തിനെത്താൻ പ്രയാസമുണ്ടെങ്കിലും ക്ഷേത്രങ്ങളിലെ ദൈനംദിന കാര്യങ്ങൾ ശാസ്ത്രവിധി പ്രകാരം നടത്തേണ്ടതുണ്ട്. ഇതിനാവശ്യമായ ചെലവുകൾ പൂജാരിമാരും ഭക്തരുമാണ് നിർവഹിക്കുന്നത്. ഈ സാഹചര്യത്തിൽ വൈദ്യുതിചാർജ് ഉൾപ്പെടെയുളള അധികച്ചെലവ് ക്ഷേത്രങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.നാരായണൻകുട്ടി പറഞ്ഞു.