rajan-ut

കോഴിക്കോട്: കോർപ്പറേഷൻ മുൻ മേയറും ബി.ജെ.പി നേതാവുമായ അഡ്വ. യു.ടി.രാജൻ (70) നിര്യാതനായി.ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട്‌ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 1.52 നായിരുന്നു അന്ത്യം.

സ്വാതന്ത്ര്യസമര സേനാനിയായ യു.ടി. അപ്പു വൈദ്യരുടെയും ചിരുതക്കുട്ടിയുടെയും മകനാണ്. ഭാര്യ: അഡ്വ.പിപി.സുശീല ( നോട്ടറി, കോഴിക്കോട് ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറം മുൻ അംഗം). മക്കൾ: രുക്മരാജ് (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്, കണ്ണൂർ), ഡോ. ആത്മ എസ്.രാജ് (ബദർ അൽസമ ഹോസ്പിറ്റൽ, അൽ ഖൗദ്, മസ്‌കറ്റ്). പരേതനായ തിഥിൻ രാജ്. മരുമക്കൾ: രാമു രമേശ് ചന്ദ്രഭാനു (സബ് ജഡ്‌ജ്, തലശ്ശേരി), അഡ്വ.ജയശങ്കർ (ഹൈക്കോടതി).

സഹോദരങ്ങൾ: യു.ടി.ഷൺമുഖൻ (കോൺട്രാക്ടർ), യു.ടി.രഘുവരൻ (കെ.എസ്.ആർ.ടി.സി.), വിശാലാക്ഷി, ഉഷാകുമാരി, പരേതരായ യു.ടി.അശോകൻ, യു.ടി. ശിവരാജൻ.