കുറ്റ്യാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ല ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേസ് യൂണിയൻ, ചെങ്കൽ സെക്ഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി കൾ കുറ്റ്യാടിയിൽ ലോറി കെട്ടിവലിച്ച് പ്രതിഷേധിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുഴിക്കാട്ട് അനിലൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. സതീശൻ സ്വാഗതം പറഞ്ഞു. ഷൗക്കത്ത് ടി.പി, ബാബു കെ.കെ തുടങ്ങിയവർ സംസാരിച്ചു.