കുറ്റ്യാടി: ഇന്ധന വില വർദ്ധനയ്‌ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിഗിംന്റെ നേതൃത്വത്തിൽ കുറ്റ്യാടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ഒ.വി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് എ.കെ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് ജനറൽ സെക്രട്ടറി വി.ജി. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജിതിൻ ചന്ദ്രൻ, കെ.കെ ജില്ല കമ്മിറ്റി അംഗം ജൗഹർ.ഒ വി, അഷ്‌റഫ് മുല്ല, ജാബിർ, ട്രഷറർ ഫാരിസ് വി.വി കുറ്റ്യാടി, ജംഷീർ ഗോൾഡ് എന്നിവർ പങ്കെടുത്തു.