കോഴിക്കോട്: പ്രവാസികളുടെ മടങ്ങിവരവിനോട് സർക്കാരെടുക്കുന്ന നിലപാടിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ നടത്തുന്ന ഏകദിന സത്യഗ്രഹം ഇന്ന്.
രാവിലെ ഒമ്പതിന് മാവൂർ റോഡ് കെ.എസ്.ആർ.ടി.സിക്ക് സമീപം സജ്ജമാക്കിയ സമരപന്തലിൽ ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ആറിന് സാദിഖലി ശിഹാബ് തങ്ങൾ സമാപനം ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ -സംസ്ഥാന നേതാക്കൾ, എം.എൽ.എമാർ, യു.ഡി.എഫ് നേതാക്കൾ, കെ.എം.സി.സി നേതാക്കൾ എന്നിവർ സമരത്തിൽ പങ്കെടുക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ.ഫിറോസും പറഞ്ഞു.