കോഴിക്കോട്: വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് എന്നിവ നൽകി. ജില്ലാ കളക്ടർ എസ്. സാംബശിവറാവുവിന് കൈമാറിയ സാധനങ്ങൾ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ജോഷി ജോൺ ഏറ്റുവാങ്ങി. 700 മാസ്ക്, 125 ബോട്ടിൽ സാനിറ്റൈസർ, 500 ഗ്ലൗസ് എന്നിവയാണ് നൽകിയത്. ഫെഡറേഷൻ ജില്ലാ കൺവീനർ അനിലുബ, പ്രോഗ്രാം കൺവീനർ മധു പൂക്കാട്, റഫീഖ് ഓർമ, സി.മനോജ്, കുന്നോത്ത് സലാം, എ.കെ.ഖാദർ, വൈ.എം.ജിതേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.