കോഴിക്കോട് : വടകര അഴിയൂരിൽ വൈദ്യുതി കമ്പി പൊട്ടി വെള്ളത്തിൽ വീണറിയാതെ വെള്ളത്തിൽ ചവിട്ടിയ രണ്ടു പേർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കെ.എസ്.ഇ.ബി സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ സ്ഥിരമായി നടക്കാറുണ്ടെന്ന് സേഫ്റ്റി ഫോറം എന്ന സംഘടന സമർപ്പിച്ച പരാതിയിൽ പറയുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സംഭവങ്ങൾക്ക് പിന്നിലെന്നും പരാതിയിൽ പറയുന്നു. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.