കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം ജീവനക്കാരൻ ഉൾപ്പെടെ ആറ് പേർക്ക് കൂടി ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

 പോസിറ്റീവായവർ:

1. പയ്യോളി സ്വദേശി (46) ജൂൺ 19ന് മസ്‌ക്കറ്റിൽ നിന്ന് കോഴിക്കോട്ടെത്തി. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 20ന് രോഗലക്ഷണങ്ങൾ കണ്ടതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

2. അത്തോളി സ്വദേശി (49) ജൂൺ 20ന് ബംഗളൂരുവിൽ നിന്ന് ലോറിയിൽ കോഴിക്കോട്ടെത്തി.കൂടെ താമസിക്കുന്നവർക്ക് പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിലെത്തി.

3. ചോറോട് സ്വദേശി (44) ജൂൺ 21ന് മസ്‌ക്കറ്റിൽ നിന്ന് കണ്ണൂരിലെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

4. വാണിമേൽ സ്വദേശി (39) ജൂൺ 19ന് ചെന്നൈയിൽ നിന്ന് ട്രാവലറിൽ വടകരയിലും ആംബുലൻസിൽ വീട്ടിലുമെത്തി. ജൂൺ 21ന് രോഗലക്ഷണം കണ്ടതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

5. കരിപ്പൂർ വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂർ സ്വദേശി (31) കൊവിഡ് പോസിറ്റീവായ വിമാനത്താവളം ജീവനക്കാരനുമായി സമ്പർക്കം ഉണ്ടായിരുന്നു. ജൂൺ 18ന് മഞ്ചേരി മെഡിക്കൽ കോളേജിൽ സ്രവപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ.

6. കിഴക്കോത്ത് സ്വദേശിനി (25) ജൂൺ 18ന് ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തി. എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ.

 ഇതുവരെ രോഗികൾ 217

കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 217 ആയി. 103 പേർ രോഗമുക്തി നേടി. ഒരാൾ മരിച്ചു. 113 കോഴിക്കോട് സ്വദേശികൾ പോസിറ്റീവായി ചികിത്സയിലുണ്ട്. 41 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 67 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ട് പേർ കണ്ണൂരിലും രണ്ട് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. രണ്ട് കണ്ണൂർ സ്വദേശികൾ, ഒരു പാലക്കാട് സ്വദേശി എന്നിവർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു.