കോഴിക്കോട്: ജില്ലയിൽ ഇന്നലെ പുതുതായി വന്ന 894 പേർ ഉൾപ്പെടെ 15,032 പേർ നിരീക്ഷണത്തിൽ. 43038 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതിയ 19 പേർ ഉൾപ്പെടെ 201 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 125 പേർ മെഡിക്കൽ കോളേജിലും 76 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 23 പേർ ആശുപത്രി വിട്ടു.

ഇന്നലെ എത്തിയ 595 പേർ ഉൾപ്പെടെ 7471 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 537 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 6874 പേർ വീടുകളിലും 60 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 137 പേർ ഗർഭിണികളാണ്. ഇതുവരെ 3693 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സ്‌ക്രീനിംഗ്, ബോധവത്ക്കരണം, ശുചിത്വപരിശോധന തുടങ്ങിയവ നടത്തി. മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 21 പേർക്ക് ഇന്നലെ കൗൺസിലിംഗ് നൽകി. 341 പേർക്ക് ഫോണിലൂടെയും കൗൺസിലിംഗ് നൽകി.