നടുവണ്ണൂർ: കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരനായ നടുവണ്ണൂർ സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിലായിരുന്നവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. വീട്ടിലേക്ക് നിരീക്ഷണത്തിന് പോകുന്നതിനിടെ ഇയാൾ കയറിയ ബേക്കറി, പെട്രോൾ പമ്പ്, പഴക്കട എന്നിവടങ്ങളിലുള്ളവരോടും, സമ്പർക്കത്തിലേർപ്പെട്ട വീട്ടുകാരോടുമാണ് നീരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് പേർക്ക് 16ന് കൊവിഡ് സ്ഥീരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക് പട്ടികയിലുള്ള ആൾക്കാണ് ഇന്നലെ രോഗം സ്ഥരീകരിച്ചത്. ഇയാൾ കയറിയ സ്ഥാപനങ്ങൾ അടച്ചിട്ട് അണുനശീകരണം നടത്തണം. പകരം ജീവനക്കാരനെ വെച്ച് ആവശ്യമെങ്കിൽ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.