കുറ്റ്യാടി: അറ്റകുറ്റപ്പണി നടത്താത്തതിനാൽ കുറ്റ്യാടിയിലെ ഗസ്റ്റ് ഹൗസ് ചോരുന്നു. മഴ തുടങ്ങിയതോടെ പൊട്ടിയ വിടവിലൂടെ വെള്ളം വരാന്തയിൽ വീഴുകയാണ്. ബ്രീട്ടീഷ് ഭരണകാലത്ത് അതിഥി മന്ദിരമായിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര നാല് വർഷം മുമ്പാണ് പുതുക്കി പണിതത്. മലയോരത്ത പ്രധാന ടൗണുകളിലൊന്നായ കുറ്റ്യാടിയിൽ പൊതുമരാമത്തിന് കീഴിലുള്ള ഈ കെട്ടിടത്തിനുള്ളിൽ സൗകര്യങ്ങൾ കുറവാണെന്ന പരാതിയുമുണ്ട്. 140 വർഷം പഴക്കമുള്ള ഗസ്റ്റ് ഹൗസ് നവീകരിക്കുന്നതിന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കുറ്റ്യാടിയുടെ ചരിത്രത്തോളം പഴക്കമുള്ള കെട്ടിടം സംരക്ഷിക്കാൻ അധികാരികൾ ശ്രദ്ധ പതിപ്പിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ആവശ്യപ്പെട്ടു.