കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി കോഴിക്കോട് കോർപ്പറേഷനിലും ജില്ലയിലെ മറ്റ് അഞ്ച് വാർഡുകളിലും മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി സി.പി.കുമാരൻ വ്യക്തമാക്കി.
സംസ്ഥാനതല തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാനായി ജനറൽ സെക്രട്ടറി ഒ.വി. ശ്രീദത്തിന്റെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സി.പി.കുമാരൻ, പ്രസിഡന്റ് ബാലരാമൻ, ഡോ.ശിവരാമൻ തണ്ടാശേരി, സംസ്ഥാന വൈസ് പ്രസിഡന്റ് രാമനാഥൻ വേങ്ങേരി, സംസ്ഥാന യൂത്ത് വിംഗ് സെക്രട്ടറി വിഷ്ണു മുക്കം എന്നിവർ പങ്കെടുത്തു.