കോഴിക്കോട്: സഹിഷ്ണുതയുടെയും സർഗാത്മകതയുടെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അഡ്വ.എ.സുജനപാലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദിഖ് പറഞ്ഞു.

മുൻ മന്ത്രിയും മുൻ ഡി.സി.സി പ്രസിഡന്റുമായ എ.സുജനപാലിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സിദ്ദിഖ്.

പുരോഗമനപരമായ നെഹ്രുവിയൻ ആദർശമാണ് വേറിട്ട വഴിയിൽ സുജനപാലിന് കരുത്തായത്. ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് സുജനപാൽ നൽകിയ സംഭാവനകൾ എന്നും ഓർക്കപ്പെടുമെന്നും സിദ്ദിഖ് പറഞ്ഞു.

മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, ജയശ്രീ സുജനപാൽ, കെ.ബാലകൃഷ്ണൻ കിടാവ്, പി. മൊയ്തീൻ, കെ. ബാലനാരായണൻ, എ.കെ.അബ്ദുസമദ്, വി.അബ്ദുൾ റസാഖ്, രവീന്ദ്രൻ കേളോത്ത്, കണ്ടിയിൽ ഗംഗാധരൻ, പി.ടി.ധർമ്മരാജൻ സംസാരിച്ചു.