lt-y
പെട്രോളിയം വില വർദ്ധനവിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക്ക്‌ യുവജനതാദൾ വടകര മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ

വടകര: പെട്രോളിയം വില വർദ്ധനവിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക്ക്‌ യുവജനതാദൾ വടകര മണ്ഡലം കമ്മിറ്റി വടകരയിൽ പ്രതിഷേധ ജ്വാല തീർത്തു. കൊവിഡ് മൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ.സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹജഹാസൻ അദ്ധ്യക്ഷത വഹിച്ചു. വി.പി.ലിനീഷ്, വി.കെ.സന്തോഷ് കുമാർ, ദീപു കളരിക്കണ്ടി , എം.എം.ബിജു, കെ.കെ.രാജീവൻ, ധനേഷ് , അതുൽ സുരേന്ദ്രൻ, ടി.പി.അതുൽ, വിപിൻ പുതുപ്പണം, വി.പി. ബിജു എന്നിവർ പ്രസംഗിച്ചു.