കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നമ്പിടിപറമ്പത്ത് കൊല്ലരുകണ്ടി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ, വാർഡ് മെമ്പർ സുനിത കുറുമണ്ണിൽ, എൻ.പി ബിജു എന്നിവർ പ്രസംഗിച്ചു.