cccccccccccccccccc
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോ.ബോബി ചെമ്മണൂർ പൊലീസ് സേനയ്ക്ക് നൽകുന്ന 100 പി.പി.ഇ കിറ്റുകൾ ജില്ലാ പൊലീസ് മേധാവി എ.വി.ജോർജിന് ഡോ. ബോബി ചെമ്മണ്ണൂരിന്റെ പ്രതിനിധികളായ എം.ശ്രീകുമാർ,കെ.പ്രവീൺ എന്നിവർ കൈമാറുന്നു.

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂർ പൊലീസ് സേനയ്ക്ക് 100 പി.പി‌.ഇ കിറ്റുകൾ നൽകി. ജില്ലാ പൊലീസ് മേധാവി എ.വി.ജോർജിന് ഡോ. ബോബി ചെമ്മണ്ണൂരിന്റെ പ്രതിനിധികളായ എം. ശ്രീകുമാർ, കെ. പ്രവീൺ എന്നിവർ കിറ്റുകൾ കൈമാറി. കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എ.ജെ. ബാബു സംബന്ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂർ അറിയിച്ചു.