കോഴിക്കോട്: കോഴിക്കോട് മുൻ മേയറും ബി.ജെ.പി നേതാവുമായ അഡ്വ.യു.ടി.രാജന്റെ നിര്യാണത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി അനുശോചിച്ചു. മനുഷ്യനേയും പ്രകൃതിയേയും സ്നേഹിച്ച കാപട്യമില്ലാത്ത രാഷ്ട്രീയക്കാരനായിരുന്നു രാജനെന്ന് പ്രമേയത്തിലൂടെ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.