കുന്ദമംഗലം: ചാത്തമംഗലം പൊതുജന വായനശാല ഓൺലൈൻ പഠനകേന്ദ്രത്തിന് എൻ.ഐ.ടി അദ്ധ്യാപകൻ പ്രൊഫ.സോണി വർഗീസിന്റെ സഹായത്തോടെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ടി.വി നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബീന, വൈസ് പ്രസിഡന്റ് ടി.എ.രമേശൻ എന്നിവരിൽ നിന്ന് വായനശാല സെക്രട്ടറി എം.കെ.വേണു, വി.മനോജ് കുമാർ, എം.വി.ഷാജു, കെ.ടി. സുജ എന്നിവർ ഏറ്റുവാങ്ങി.