വടകര: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകര തയ്യാറാക്കിയ കീം 2020 സൗജന്യ ഇ-ലേണിംഗ് പോർട്ടൽ അസി.കളക്ടർ ശ്രീധന്യ സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഏറെ സഹായകമാവുന്നതാണ് പോർട്ടൽ. രജിസ്റ്റർ ചെയ്യുന്നവർക്ക് ഓൺലൈൻ ക്ലാസ്, പരീക്ഷ തയ്യാറെടുപ്പിനുള്ള പഠന സാമഗ്രികൾ, ഓൺ ലൈൻ പരീക്ഷകൾ, എൻട്രൻസ് മോക് പരീക്ഷ, വിദഗ്ധരുടെ അഭിപ്രായങ്ങൾ, പ്രവേശന പ്രകിയകൾ, മുൻ വർഷ റാങ്ക് വിവരങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സൗജന്യമായി ലഭിക്കും. പ്രിൻസിപ്പാൾ ഡോ. സി.ശ്രീകാന്ത്, ഡോ.എസ്.സുജിത്ത്, പ്രൊഫസർമാരായ ടി.കെ.വിജിത്ത്, പ്രപു പ്രേംനാഥ്, ടി.ഷിബിലി എന്നിവർ സംബന്ധിച്ചു.