lockel-must
ഇന്ധനവില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് രാമനാട്ടുകര പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം അലി പി ബാവ ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര​: ​ഇന്ധനവില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് രാമനാട്ടുകര പോസ്റ്റോഫീ​സിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് അലി പി ബാവ ഉ​ദ്ഘാ​ടനം ചെയ്തു ​.​ യൂണിറ്റ് പ്രസിഡന്റ്

​എം.​കെ.സമീർ അ​ദ്ധ്യ​ക്ഷത വഹിച്ചു. ​യൂത്ത് വിംഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.സംഷീർ, പി.എം.അജ്മൽ, അസ്ലം പാണ്ടികശാല, പി.പി. ബഷീർ, പ്രഭീഷ്, ആശ റഷീദ്, റഈസ് പാലക്കൽ, ഷംസു കളരിക്കൽ എന്നിവർ പ്രസംഗിച്ചു.