anusochanam
കെ സുരേന്ദ്രന് മുക്കാളിയിൽ നടന്ന സർവകക്ഷി അനുശോചന യോഗം കെ പി സി സി നിർവാഹക സമിതിയംഗം അഡ്വ ഐ മൂസ ഉദ്ഘാടനം ചെയ്യുന്നു

വടകര: അന്തരിച്ച കെ.പി.സി . ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ മുക്കാളിയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, പി.എം. അശോകൻ, ഹാരിസ് മുക്കാളി, കെ.വി. രാജൻ, പ്രദീപ് ചോമ്പാല, ടി.ടി. പത്മനാഭൻ, വി.പി. പ്രകാശൻ, അശോകൻ ചോമ്പാല, പാമ്പള്ളി ബാലകൃഷ്ണൻ, കെ.പി. രവീന്ദ്രൻ, ആസിഫ് കുന്നത്ത്, കെ.പി. വിജയൻ എന്നിവർ സംസാരിച്ചു.