കൊയിലാണ്ടി: കൊവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി ദിനംപ്രതി ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത്‌വിംഗ് യൂണിറ്റ് പ്രസിഡന്റ് ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജലീൽ മൂസ, റിയാസ് അബൂബക്കർ, ലീല കോമത്തുകര എന്നിവർ പ്രസംഗിച്ചു. യൂത്ത്‌വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി ഷാജി നന്ദി പറഞ്ഞു.