മുക്കം: മുക്കം കൃഷി ഭവനിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ആരംഭിക്കുന്ന ഞാറ്റുവേല ചന്ത ഇന്ന് രാവിലെ 10ന് മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചന്തയിൽ വിവിധയിനം ഫലവൃക്ഷ തൈകൾ, കുരുമുളക് തൈകൾ, തെങ്ങിൻ തൈകൾ, ജൈവ കീടനാശിനികൾ, ജൈവ വളങ്ങൾ എന്നിവ ലഭിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.