img202006
കാരശ്ശേരി പഞ്ചായത്ത് കൃഷിഭവൻ ആരംഭിച്ച ഞാറ്റുവേല ചന്ത ജോർജ് എം തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കാരശ്ശേരി പഞ്ചായത്ത് കൃഷിഭവൻ ആരംഭിച്ച ഞാറ്റുവേല ചന്ത ജോർജ് എം തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.പി.ജമീല, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അബ്ദുള്ള കുമാരനല്ലൂർ, ലിസി സ്ക്കറിയ, ബ്ലോക്ക് പഞ്ചായത്തംഗം ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ സവാദ് ഇബ്രാഹിം, ഐഷലത, സുഹറ കരുവോട്ട്, പഞ്ചായത്ത് സെക്രട്ടറി ഒ.എ.അൻസു, കൃഷി ഓഫീസർ കെ.ഇസ്‌ന, അസിസ്റ്റന്റ് കൃഷി ഓഫീസർ ദീപ്തി എന്നിവർ പങ്കെടുത്തു.