വടകര: മിഡ് ടൗൺ ലയൺസ് ക്ലബ്ബിന്റെ വനിതാ വിഭാഗമായ ലയണസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി മൂന്നു ടി വി കൾ വിതരണം ചെയ്തു.
പുറങ്കരയിലെ അഷ്‌റഫ് അഴിക്കൽ, സൈനബ പുത്തൻപുരയിൽ എന്നിവർക്കും മലോൽ മുക്കിലുള്ള കണിയാംകുന്ന് ലക്ഷം വീട് കോളനിയിലും ആണ് ടി വി നൽകിയത്. ചടങ്ങിൽ ലയണസ് പ്രസിഡന്റ് ഷെറീന പ്രഭാകരൻ, സെക്രട്ടറി രഹന സുധി, ട്രഷറർ റെനിത, കോ ഓർഡിനേറ്റർ എം. ബിനീഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് പി.എം. മണിബാബു എന്നിവർ സംസാരിച്ചു.