കൂടരഞ്ഞി: ദിവസവും ഇന്ധനവില വർദ്ധിപ്പിക്കുന്നതിനെതിരെ ലോക് താന്ത്രിക് യുവജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്‌ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലി സമരം ഉദ്ഘാടനം ചെയ്തു. ജിൻസ് ഇടമനശ്ശേരി, പി.എം.തോമസ്, ജിമ്മി ജോസ്, സുബിൻ പൂക്കളം, ജോയ്‌സ് പെണ്ണാപറമ്പിൽ, അഭിജിത് ജോർജ് മംഗര, വിപിൻ പഴൂർ, സന്തോഷ്‌ കിഴക്കേക്കര, ജോഷി ചന്ദനവേലിൽ എന്നിവർ സംസാരിച്ചു.