വടകര: അഴിയൂരിൽ ഷോക്കേറ്റ് മരിച്ച ഇർഫാൻ, സഹൽ എന്നിവരുടെ വീടുകൾ വടകര എം.എൽ.എ സി.കെ നാണു സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, ജില്ലാ പഞ്ചായത്ത് അംഗം എ.ടി ശ്രീധരൻ,ബ്ലോക്ക് അംഗം കെ.പി പ്രമോദ്, വാർഡ് അംഗം ഇ.ടി അയൂബ്, ഐ.എൻ.എൽ വടകര മണ്ഡലം സെക്രട്ടറി മുബാസ് കല്ലേരി, ജനതാദൾ(എസ്) മണ്ഡലം സെക്രട്ടറി കെ. പ്രകാശൻ, മനാഫ് നെല്ലോളി തുടങ്ങിയവരും ഉണ്ടായിരുന്നു.