കൽപ്പറ്റ: നരേന്ദ്ര മോദി സർക്കാർ കാർഷിക മേഖലയ്ക്ക് കോടികൾ പദ്ധതി വിഹിതമായി നല്കുന്നുണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് ഇത് പൂർണ്ണമായും ലഭ്യമാകുന്നില്ലെന്ന് കർഷകമോർച്ച സംസ്ഥാന ജന:സെക്രട്ടറി കെ.ടി.വിബിൻ പറഞ്ഞു. ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര പദ്ധതികളെ വികലമാക്കി എല്ലാം സംസ്ഥാനത്തിന്റെ മികവിന്റെ പട്ടികയിലെത്തിച്ച് കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തുകയാണ്.
യോഗത്തിൽ ജില്ല പ്രസിഡന്റ് ആരോട രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബി.ജെ.പി. ജില്ല ജന:സെക്രട്ടറി പ്രശാന്ത് മലവയൽ, വൈസ് പ്രസിഡന്റ് കെ.ശ്രീനിവാസൻ, ജില്ല ജന.സെക്രട്ടറി. ജി.കെ.മാധവൻ,ഇ.ജി.വേണു, കെ.ജി.ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.