കോഴിക്കോട്: അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്താൻ സർക്കാർ നടപടിയെടുക്കണമെന്ന് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ആവശ്യപ്പെട്ടു.

പെരുമ്പാവൂരിൽ വീട്ടമ്മയുടെ മരണത്തിന് കാരണമായത് പ്രവൃത്തികളിലെ ജാഗ്രത കുറവുമൂലമാണ്. ഗ്ലാസ് ഉപയോഗിച്ചുള്ള സ്ട്രക്ച്ചറൽ ഗ്ലേസിംഗ് ഉൾപ്പെടെയുള്ള ജോലികളിൽ സർക്കാർ കർശന നിർദ്ദേശം നൽകണം. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എം.ദിലീപ്, ജനറൽ സെക്രട്ടറി മധു കോട്ടതുരുത്തി, മൊയ്തു തോടന്നൂർ എന്നിവർ പങ്കെടുത്തു.